Breaking Live News

മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.


മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച് ഏഴു വയസ്സുള്ള മകളുമായി കാമുകനൊപ്പം താമസിക്കുകയായിരുന്നു പ്രതി. പീഡനവിവരം പുറത്തുപറയരുതെന്ന് അമ്മ കുട്ടിയെ വിലക്കിയിരുന്നു.


കുട്ടിയെ കാണാനെത്തിയ സഹോദരിയോടാണ് പീഡന വിവരം ഏഴുവയസ്സുകാരി വെളിപ്പെടുത്തിയത്. തുടർന്ന് സഹോദരിയാണ് പീഡനത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുന്നത്.

കേസിൽ അമ്മയെയും കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിചാരണ വേളയിൽ കാമുകൻ ശിശുപാലൻ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷണം ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

You may also like

Live News Local News Thrissur

ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്

മതിൽമൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!