പറവൂർ കെഎംകെ കവലയ്ക്കും തെക്കേ നാലുവഴിക്കും ഇടയിൽ 3 വാഹനങ്ങൾ കൂടിയിടിച്ച് വൻ അപകടം. ഇന്ന് (21-10-2025) രാവിലെയാണ് അപകടം നടന്നത്.
പറവൂർ സ്റ്റേഡിയത്തിലേക്ക് തിരിയുന്ന ഭാഗത്തെ പെട്രോൾ പമ്പിന് മുൻപിലാണ് ബസ്സും ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.
കാർ തലകീഴായി മറിഞ്ഞു. ബൈക്ക് ബസിന്റെ അടിയിൽ പോയി പൂർണമായും തകർന്നു.
അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
3 വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം

