കയ്പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.
കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്ജ്ജുന് (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട് പോകല്‍, കവര്‍ച്ച തുടങ്ങിയ 14 ഓളം കേസ്സുകളില്‍ പ്രതിയാണ് ഇയാൾ. നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നിരുന്നതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ഐശ്യര്യ ഡോംഗ്രെ, നിലവിലെ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ എന്നിവര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ കൃഷ്ണ തേജാ ആണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കയ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ എം.ഷാജഹാന്, സബ്ബ് ഇന്‍സ്പെക്ടര്‍ ബിജു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് റാഫി, ഫാറൂക്ക്, ജിനേഷ്, ആഷിക്ക് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അര്‍ജ്ജുനെ അറസ്റ്റ് ചെയ്തത്.
കയ്പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.
