Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഇന്ന് വൈകീട്ട് 5.30ന് കൊടികയറ്റം തുടർന്ന് നടന്ന ദിവ്യബലിയിൽ ഫാ. വിൻകുരിശിങ്കൽ മുഖ്യകാർമികനായി.ഫാ.ഷാജു കുരിശിങ്കൽ വചന സന്ദേശം നൽകി . 25 തീയതി ശനിയാഴ്ച വൈകീട്ട് 5.30ന് പ്രസുദേന്തി വാഴ്ച തുടർന്ന് നടക്കുന്ന ദിവ്യബലി യിൽ ഫാ.ആൻ്റണി ഒളാട്ടു പുറത്ത് മുഖ്യകാർമികനാകും.ഫാ.അനീഷ് പുത്തൻപറമ്പിൽ വചന സന്ദേശം നൽകും.26 തിയതി ഞായറാഴ്ച രാവിലെ 10-ന്‌റവ.ഡോ.മോൺ ആൻ്റണി കുരിശിങ്കലിൻ്റെമഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ആഘേഷമായതിരുനാൾ ദിവ്യബലിയൽ ഫാ.നോയൽ കുരിശിങ്കൽ വചന സന്ദേശം നൽകും. തുടർന്ന് ഊട്ടു നേർച്ച ആശിർവാദം വി.തോമാശ്ലീഹ മാല്യങ്കരയിൽ കപ്പലിറങ്ങിയതിൻ്റെ സ്മരണകൾ ഉണർത്തി ആദിമക്രിസ്ത്യാനികൾ വിവിധ ദേശങ്ങളിൽ നിന്ന് തടി വള്ളങ്ങളിലും പായ് വഞ്ചികളിലും നടത്തിയിരുന്ന മാല്യങ്കര തിർത്ഥാടനത്തിൻ്റെ പാത പിൻതുടർന്ന് വിശുദ്ധൻ്റെ കാൽപാദം പതിഞ്ഞ വിശുദ്ധനാടായ മാല്യങ്കരയിലേക്ക് നവംബർ 26-ന് വൈകിട്ട് 3-ന്കോട്ടപ്പുറം രൂപതയിലെ 5 ഫെറോന ക ളിൽ നിന്നുള്ള ‘ ആയിരകണക്കിന് വിശ്വാസികൾ പേപ്പൽ പതാകകളുമേന്തി വിശ്വാസ പ്രഖ്യാപനമായി തീർത്ഥാടന ഘോഷയാത്രയിൽ അണിചേരും.ക്രൈസ്തവ സഭയുടെ കലാരൂ പങ്ങളായ ചവിട്ടുനാടകവും മാർഗംകളിയും ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിൻ്റെ ബെത്‌ലഹേം എന്ന് അറിയപ്പെടുന്ന മാല്യങ്കരയുടെ ചരിത്ര നാൾവഴികളുടെ നിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും ഉണ്ടാകും.തൃശുർ ,തുരുത്തിപ്പുറം കോട്ടപ്പുറം എന്നീ ഫെറോനകളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങൾ മാല്യങ്കര എസ് എൻ എം കോളേജ് പരിസരത്തും ഗോതുരുത്ത് .പള്ളിപ്പുറം ഫെറോന കളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങൾ പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയിലും മുനമ്പം തിരുകുടുംബ ദേവാലയത്തിലും ഒത്തുചേർന്ന് കാൽനടയായി മാല്യങ്കരയിൽ എത്തിച്ചേരുന്ന തീർത്ഥാടക സംഘത്തെ കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ് ട്രേറ്റർ ഡോ. അലക്സ് വടക്കുംതല .കോട്ടപ്പുറം രൂപത വികാരി ജനറൽ ഡോ ആൻ്റണി കുരിശിങ്കൽ ,റെക്ടർ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ,ഫാ എബ് നേസർ ആൻ്റണി കാട്ടിപ്പറമ്പിൽ, ഫാ.ജോസ് കോട്ടപ്പുറം .ഫാ ജോജോ പയ്യപ്പിള്ളി .ഫാ.മിഥുൻ മെൻറ സ് ,എന്നിവർ ചെട്ടിക്കാട് ഇടവക സമൂഹവുമായി ചേർന്ന് സ്വീകരിക്കും. ‘ തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ റവ.ഡോ അലക്സ് വടക്കുംതല പിതാവ് അനുഗ്രഹ പ്രഭാഷണവും ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ സാമൂഹ്യ രാഷ്ടീയ ഏകോപനവും ശാക്തീകരണവും ലക്ഷ്യം വച്ചു കൊണ്ട് കെ ആർ എൽ സി സി ആഹ്വാനം ചെയ്ത ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും’ നിർവഹിക്കും’കെഎൽ സി എ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.റവ.ഡോ.മോൺ’ ആൻ്റണി കുരിശിങ്കൽ, റവ.ഫാ. നിമേഷ് കാട്ടാശ്ശേരി,റവ ‘ഡോ.ഫാ.അംബ്രോസ് പുത്തൻവീട്ടിൽ, കെ എൽ സി എ രൂപത പ്രസിഡൻ്റ് അനിൽ കുന്നത്തൂർ എന്നിവർ സംസാരിക്കുമെന്ന് ചെട്ടിക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ ഡോ മോൺസീഞ്ഞോർ ആൻറണി കുരിശ്ശിങ്കൽ,റെക്ടർ ഫാ.അംബ്രോസ് പുത്തൻവീട്ടിൽ, കോട്ടപ്പുറം രൂപതാ ഫാമിലി അപ്പോസ്ത ലേറ്റ് ഡയറക്ടർ ഫാ.നിമേഷ് കാട്ടാശ്ശേരി,KRLC C സെക്രട്ടറി PJ ‘തോമസ്, ഫാ.ജോജോ പയ്യപ്പിള്ളി, ഫാ.എബ് നേസർആൻറണി കാട്ടിപ്പറമ്പിൽ, ആൻറണി കല്ലറക്കൽ, ഫ്രാൻസിസ് കുറുപ്പശ്ശേരി എന്നിവർ അറിയിച്ചു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!