എറിയാട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 78 – ആം അനുസ്മരണം സമുചിതമായി ആചരിച്ചു … കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ ചെയർമാനും മുൻ ഗുരുവായൂർ MLA യുമായ കെ.വി അബ്ദുൾ ഖാദർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കേരള നവോത്ഥാനം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ മേഘന മുരളി പ്രഭാഷണം നടത്തി. തൃശ്ശൂർ ജില്ല സ്കൂൾ കായിക മേളയിൽ 100 മീറ്റർ, 4 x 100 മീറ്റർ റിലെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സോന സതീഷ്, തൃശ്ശൂർ ജില്ല സ്കൂൾ ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദ് ഹിഷാം, കേരള ബ്ലയിന്റ് ക്രികറ്റ് ടീം വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപെട്ട കെ.ബി സായന്ത് എന്നിവർക്ക് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എ ഹസ്ഫൽ, എൻ എ ഇസ്മാലി മാസ്റ്റർ, അനീഷ് വി എസ്, എം വി രജീഷ് തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 78 – ആം അനുസ്മരണം സമുചിതമായി ആചരിച്ചു
