കെ.കെ. അബു സ്മാരക അവാർഡ് അൻവർ ദാസത്ത് എം.എൽ.എ ക്ക് സമർപ്പിച്ചു.
ദീർഘകാലം എറിയാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മായിരുന്ന കെ.കെ അബുവിന്റെ സ്മരണാർത്ഥം എറിയാട് കെ.കെ.അബു സ്മാരക ലൈബ്രറി ഏർപ്പെടുത്തിയ യുവ എം.എൽ എ ക്കുള്ള അവാർഡ് ആലുവ എം.എൽ എ അൻവർ സാദത്തിന് വി.എം സുധീരൻ സമർപ്പിച്ചു. പതിനായിരത്തി ഒന്ന് രൂപയും ശില്പവുമായിരുന്നു അവാർഡ്. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിൽപരം ഫയലുകൾ തീർപ്പ് കല്പിക്കപ്പെടാതെ കെട്ടിക്കിടക്കുമ്പോൾ അവയിൽ തീരുമാനം ആക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പുതിയ അപേക്ഷകൾക്കായി നവകേരള സദസ്സുമായി പോകുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്ന് വി.എം.സുധീരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലഭിച്ച ഫയലുകളിൽ പരിഹാരം ഉണ്ടാക്കാതെ ഫയലുകൾ വീണ്ടും കുമിഞ്ഞ് കൂടുന്ന അവസ്ഥയാണ് നവകേരള സദസ്സ് മൂലം സംഭവിക്കുന്നത് .മന്ത്രിമാർ ആരും തലസ്ഥാനത്ത് ഇല്ലാത്തത് മൂലം സെക്രട്ടറിയറ്റ് അനാഥമായ അവസ്ഥയാണ് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന അൻവർ സാദത്തിനെപ്പോലുള്ളവർ ഭാവികേരളത്തിന്റെ പ്രതീക്ഷയാണെന്ന് അവാർഡ് സമർപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
അവാർഡ് തുക ലൈബ്രറി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അൻവർ സാദത്ത് എം.എൽ എ വേദിയിൽ വെച്ച് തിരികെ നൽകി.
ലൈബ്രറി പ്രസിഡന്റ് ടി.കെ നസീർ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ എ മറുപടി പ്രസംഗം നടത്തി. അവാർഡ് നിർണ്ണയ സമിതി ചെയർമാൻ കെ.കെ.കുഞ്ഞുമൊയ്തീൻ കെ.കെ. അബു അനുസ്മരണ പ്രസംഗം നടത്തി.
ഡി.സി. സി. ജനറൽ സെക്രട്ടറിമാരായ സി.എസ്.രവീന്ദ്രൻ, ടി.എം നാസർ, ബ്ലോക്ക് പ്രസിഡന്റ് പി.ബി മൊയ്തു, ടി.എം കുഞ്ഞുമൊയ്തീൻ, പി.കെ ഷംസുദ്ദീൻ, പി.എസ്. മുജീബ് റഹ് മാൻ ഇ.കെ.സോമൻ, അഡ്വ. കെ.കെ.സക്കീർ ഹുസൈൻ, അബ്ദുറഹ്മാൻ കടപ്പൂര്, പി.എ.മുഹമ്മദ് സഗീർ , ഇ.കെ.ദാസൻ , കെ.എ നസീർ , ടി.കെ.സക്കീർ , സി.ബി ജമാൽ ,എൻ എം റഫീഖ്, പി.എം. ബാബുട്ടൻ, കെ.എം മൻസൂർ, പി എ ഷമീർ, കെ ബി ശരീഫ്,ഇ കെ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു
കെ.കെ. അബു സ്മാരക അവാർഡ് അൻവർ ദാസത്ത് എം.എൽ.എ ക്ക് സമർപ്പിച്ചു.
