കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ബൈപാസ് നിർമ്മിക്കുന്ന കയ്പമംഗലം പഞ്ചായത്ത് 12-ാം വാർഡ് മുഴുവൻ വെള്ളക്കെട്ടിലാ വുകയും 30 ഓളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു
പരിസരങ്ങളിലെ വെള്ളം ഒഴുകി പോകാനുള്ള കാനകൾ അശാസ്ത്രീയമായി ഹൈവേ അതികൃതർ നിർമ്മിച്ചതു കൊണ്ടാണ് വെള്ളക്കെട്ട് രൂക്ഷമായത്. പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി സ്ഥലത്തെത്തി എൻ എച്ച്. ഓഫീസർമാരെ വിളിച്ച് വരു ത്തുകയും
കാന പൊളിച്ച് കലുങ്കുകളിലേക്ക് വെള്ളം പോകാനുള്ള മാർഗം ഉണ്ടാക്കുകയും ചെയ്തു
പ്രദേശത്തുള്ള രണ്ട് കലുങ്കുകളിലേക്കും വലിയ പൈപ്പുകളിട്ട് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ചെയ്യാമെന്ന് അധികൃതർ ഉറപ്പുനൽകി.
ബി.എസ്. ശക്തിധരൻ, സലീഷ്, സി.ജെ. ജോഷി, ഇ. ആർ. ജോഷി,വാർഡ് മെമ്പർമാരായ സി.ജെ. പോൾസൺ,യു. വൈ.ഷമീർ, ഇസ്ഹാക്ക് ഷാജഹാൻ, സിബിൻ, മണി ഉല്ലാസ്, പി.കെ. സുകന്യ, ഇല്യാസ്, റഷീദ്, നൗഷാദ് , നസീർ, പത്മിനി തുടങ്ങിയവരുടെ നേതൃത്തത്തിലാണ് ബൈപാസ് നിർമ്മാണം തടഞ്ഞത്
ബൈപാസ് നിർമ്മാണം തടഞ്ഞു
