എസ്.എൻ.ഡി.പി യോഗം കൊടുങ്ങലൂർ യൂണിയന് ഇനി പുതിയ ഏഴംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
എസ്.എൻ.ഡി.പി യോഗം കൊടുങ്ങലൂർ യൂണിയന് ഇനി പുതിയ ഏഴംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഈ മാസം 6 ന് ചുമതലയേൽക്കും.
കഴിഞ്ഞ ഒന്നര വർഷമായി അഡ്മിനിസ്ട്രേറ്ററായിരുന്ന ഹരി വിജയനെ ഒഴിവാക്കിയാണ് യോഗം കൗൺസിൽ പുതിയ കമ്മറ്റിയെ
നിയോഗിച്ചത്. മുൻ യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ചെയർമാനും, യോഗം കൗൺസിലർ പി.കെ പ്രസന്നൻ കൺവീനറുമായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിൽ
ബേബിറാം, ഡിൽഷൻ കൊട്ടേക്കാട്ട്,
കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, ദിനിൽ മാധവ് എന്നിവർ അംഗങ്ങളാണ്.
ഉമേഷ് ചള്ളിയിൽ പ്രസിഡൻ്റായിരുന്ന യൂണിയൻ കമ്മറ്റി നിയമപരമായ കാരണങ്ങളാൽ രാജി വെച്ചതിനെ തുടർന്നാണ് ഒന്നര വർഷം മുൻപ് അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചത്.
