മാടവന ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫിസ് കോംപ്ലസ് നിർമ്മാണ ഉദ്ഘാടനം യു ബസാറിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു.
എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജൻ അധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് സെക്രട്ടറി
ഡോ. കെ. എ. രതീഷ്, ബോർഡ് അംഗം കമല സദാനന്ദൻ , ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ
ധന്യ ദാമോദരൻ , മാടവന ഗ്രാമ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ടി.കെ. ബഷീർ , സെക്രട്ടറി ഇൻ ചാർജ് മായ സുരേഷ് ,വിവിധ രാഷ്ട്രീയ കക്ഷി ഭാരവാഹികളായ കെ ആർ .ജൈത്രൻ,ടി പി രഘുനാഥ്,പി ബി മൊയ്തു,ഇ കെ ലെനിൻ, മുഹമ്മദ് സഗീർ ,ജനപ്രതിനിധികളായ കെ എ.ഹസ് ഫൽ,നബീസ അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു
മാടവന ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫിസ് കോംപ്ലസ് നിർമ്മാണ ഉദ്ഘാടനം പി ജയരാജൻ നിർവഹിച്ചു.
