കൊടുങ്ങല്ലൂർ: സി പി ഐ എം കൊടുങ്ങല്ലൂർ ഏരിയാ സമ്മേളനം എറിയാട് കോസ്മോപൊളിറ്റൻ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ‘ (യച്ചൂരി നഗർ) ആരംഭിച്ചു. രക്തസാക്ഷി കെയു ബിജുവിൻ്റെ അച്ചൻ കെ ആർ ഉണ്ണികൃഷ്ണൻ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി. സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ വി രാജേഷ് അധ്യക്ഷനായി. മുസ്താഖലി രക്തസാക്ഷി പ്രമേയവും, സി കെ ഗിരിജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ ആർ ജൈത്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ലോക്കൽ കമ്മറ്റികളിൽ നിന്ന് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന കമ്മറ്റി അംഗം എൻആർ ബാലൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഡേവീസ് , പി കെ ചന്ദ്രശേഖരൻ, ടി കെ വാസു എന്നിവർ സംസാരിച്ചു. കെ വി രാജേഷ്, ടി കെ രമേഷ് ബാബു , കെ കെ അബീദലി, കെ പി രാജൻ, ഷീജ ബാബു എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.സമ്മേളനം ഞായറാഴ്ച സമാപിക്കും റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും വൈകീട്ട് അഞ്ചിന് ആരംഭിക്കും. തുടർന്ന് എറിയാട് ചേരമാൻ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യും.
സി.പി.ഐ.എം. കൊടുങ്ങല്ലൂർ ഏരിയാ സമ്മേളനം ആരംഭിച്ചു
