കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ RSS – BJP വർഗ്ഗീയ ശക്തികളുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, ക്ഷേത്രം ഭക്തൻ മാർക്ക് മാത്രം എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് എൽ.ഡി. എഫ് ന്റെ നേതൃത്വത്തിൽ വടക്കെ നടയിൽ പ്രതിഷേധ ധർണ്ണ നടത്തി.
ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ക്ഷേത്ര രക്ഷാ വേദി പന്തൽ കെട്ടിയത് കയ്യേറ്റമാണെന്നും ക്ഷേത്രത്തിന്നകത്ത് ചെന്ന് അക്രമവും വെല്ലുവിളിയും നടത്തി അനധികൃത നിർമ്മാണം നടത്തിയത് അന്നദാനത്തിലൂടെയും മറ്റും അനധികൃത ധനസമ്പാദനം നടത്താനുള്ള അവസരം നഷ്ടപ്പെടുമെന്ന ഭയം മൂലമാണ്. ഭക്തരെ ചൂഷണം ചെയ്യാൻ ക്ഷേത്രസംരക്ഷണ സമിതിയെ ഒരിക്കലും അനുവദിക്കില്ലെന്നും യോഗം പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുന സംഘപരിവാർ ശക്തികളെ ഒററപ്പെടുത്തണമെന്നും എൽ.ഡി.എഫ്. ആവശ്യപ്പെട്ടു.
സി.പി.എം. ജില്ലാസെക്രട്ടറിയേറ്റംഗം പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
സി പി ഐ മണ്ഡലം സെക്രട്ടറി സി.സി. വിപിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവാനന്ദൻ , സി.പി.എം. ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ , വേണു വെണ്ണ റ, ( എൻ.സി. പി.) ഷെഫീക്ക് മണ്പുറത്ത്, ( കേരള കോൺ. ) ടി.കെ. രമേഷ് ബാബു (സി.പി.എം.) എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ എൽ.ഡി. എഫ് ന്റെ നേതൃത്വത്തിൽ വടക്കെ നടയിൽ പ്രതിഷേധ ധർണ്ണ നടത്തി.
