ദേശീയപാത നിർമാണക്കമ്പനിയുടെ ക്രെയിനിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. മതിലകം ബ്ലോക്ക് ഒഫീസിനടുത് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നുപോയിരുന്ന, മതിലകത്ത് താൽക്കാലികമായി താമസിക്കുന്ന മതിലകത്ത് വീട്ടിൽ സൂഫിയക്കാണ് പരിക്കേറ്റത്, ഇവരെ കൊടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിലെത്തിചിട്ടുണ്ട്, പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റോഡിലൂടെ നടന്നുപോകുമ്പോൾ പിന്നിലൂടെ വന്നിരുന്ന ക്രെയിനാണ് അപകടമുണ്ടാക്കിയതെന്ന് പറയുന്നു
ക്രെയിൻ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
