പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി കൊടുത്തെങ്കിലും ഇതുവരെ മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ചെമ്പ് കമ്പികൾ അഴിച്ചെടുത്തും അഴിക്കാൻ കഴിയാത്തത് മുറിച്ചെടുത്തും കൊണ്ടു പോയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ഓഫിസിന് സമീപം തന്നെയാണ് പമ്പ് ഹൗസും സ്ഥിതി ചെയ്യുന്നത്.
പകലും രാത്രിയും ജീവനക്കാരുള്ള ഇവിടെ നിന്ന് എപ്പോഴാണു മോഷണം നടന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
