പറവൂർ: വടക്കേക്കര കുഞ്ഞിത്തൈ പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിക്ക് ജോൺസൺ (28)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, മാനന്തവാടി, തൊടുപുഴ പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അന്യായതടസം ചെയ്യൽ, അത്രിക്രമിച്ച് കയറൽ, തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ മാർച്ച് അവസാനം ബിജു ജോസഫ് എന്നയാളെ കൊലപ്പെടുത്തി ഗോഡൗണിലെ വേസ്റ്റ് ടാങ്കിൽ മറവ് ചെയ്ത കാര്യത്തിന് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയായതിനെ തുടർന്നാണ് നടപടി.. വടക്കേക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ ബിജു,. അസി.സബ്ബ് ഇൻസ്പെക്ടർ പി.എസ് സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ടി.എക്സ് അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊലപാതക കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
