അമിത വേഗത്തിൽ വന്ന സ്വകാര്യ ബസിനെ കണ്ട് KSRTC ബസ് വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് ബസ് പാലത്തിന്റെ അരികിലെ താഴ്ചയിലേക്ക് ചരിഞ്ഞു.ഒരു യാത്രക്കാരിയുടെ കൈയ്യൊടിഞ്ഞു.
ഭാഗ്യത്തിനാണ് ബസ് പുഴയിലേക്ക് മറിയാതെ ഇരുന്നത്. ഇന്ന് (10-7-2025) രാവിലെയാണ് അപകടം നടന്നത്. ഉടനെ ഓടിക്കൂടിയ ആളുകൾ ചേർന്ന് രക്ഷപ്രവർത്തനം നടത്തി. സ്വകാര്യ ബസ് KSRTC യുടെ നേരെ പാഞ്ഞു വന്നതാണ് അപകടം നടക്കാൻ കാരണമെന്ന് പോലീസിൽ മൊഴി നൽകി.