Kerala Local News

യമഹാ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘം പറവൂർ പോലീസിന്റെ പിടിയിൽ

കൊടുങ്ങല്ലൂർ മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25), മൂത്തകുന്നം സ്റ്റാർ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം, തൃശുർ ജില്ലകളിൽ നിന്ന് യമഹ മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച് കോയമ്പത്തൂരിലും മറ്റും വിൽക്കുന്ന സംഘമാണിവർ. പറവൂർ, കൊടുങ്ങല്ലൂർ, മാള, ഞാറയ്ക്കൽ, ആലങ്ങാട് എന്നീ സ്റ്റേഷൻ പരിധികളിൽ നിന്ന് യമഹ മോട്ടർ സൈക്കിളുകൾ ഇവർ മോഷ്ടിച്ചിരുന്നു. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് യമഹ വാഹനങ്ങൾ ഓടിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വാഹനം സൂക്ഷിക്കുന്ന കണ്ടു വയ്ക്കുകയും സാഹചര്യങ്ങൾ മനസിലാക്കുകയും ചെയ്യും. രാത്രിയാണ് മോഷ്ടിക്കുന്നത്. മോഷ്ടിച്ച വാഹനം അന്നു തന്നെ കോയമ്പത്തൂരെത്തിച്ച് വിൽപ്പന നടത്തും. ഇങ്ങനെ പത്ത് യമഹ മോട്ടർസൈക്കിളുകൾ രണ്ടാഴ്ചക്കുള്ളിൽ ഇവർ മോഷ്ടിച്ചിരുന്നു.
മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ ടി.കെ സുധീർ, കെ.യു ഷൈൻ, എം.എ ബിജു, പി.എസ് ശിവദാസൻ, എ.എസ്.ഐമാരായ ബിജു, ലോഹിതാക്ഷൻ സിപിഒ സിൻ്റോ, എന്നിവരാണ് ഉള്ളത്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!