വെള്ളാങ്കല്ലൂരില്‍ പാചകവാത സിലണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിയും തീപിടിത്തവും. ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ടസ് നഗറില്‍ തൃക്കോവില്‍ വീട്ടില്‍ രവീന്ദ്രന്‍ (70), ഭാര്യ ജയശ്രീ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയശ്രീയുടെ പരിക്ക് അതീവ ഗുരുതരമാണ്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ രവീന്ദ്രനെ വിദഗ്ദ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ സെന്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടയാണ് സംഭവം. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസം, പുറത്ത പോയി മടങ്ങിയെത്തിയ ഇരുവരും വീട്ടിലേയ്ക്ക് കയറിയ ശേഷം ലൈറ്റിന്റെ സ്വിച്ചട്ടതോടെയാണ് പൊട്ടിത്തെറിയും തീടിത്തവും ഉണ്ടായതെന്ന് അയല്‍വാസികള്‍ പറയുന്നു. പാചകവാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് നില്‍ക്കുന്ന സമയത്തായിരിക്കാം സ്വിച്ചിട്ടതെന്നും ഇതാണ് തീപിടിത്തത്തിനും പൊട്ടിത്തെറിക്കും കാരണമെന്നും പറയുന്നുണ്ട്. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ ഫോഴ്‌സഎത്തിയാണ് തീയണച്ചത്.
ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ പൊട്ടിത്തെറിയും തീപിടിത്തവും, ദമ്പതികള്‍ക്ക് പരിക്ക്
