കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ.ടി.ടൈസൺ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എംഎൽഎയായ ടൈസൺ ഇവിടെ രണ്ട് ടേം പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ് അദ്ദേഹം പറവൂരിലേക്ക് മാറുന്നത്.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർഥിയാക്കാൻ ധാരണയായത്. സതീശനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആവശ്യം ഉയർന്നിരുന്നു.
സതീശൻ തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി.നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു സതീശന്‍റെ വിജയം. തദ്ദേശതെരഞ്ഞെടുപ്പിൽ പറവൂരിൽ യുഡിഎഫിന് മികച്ച ലീഡുനേടിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ്; ഇ.ടി ടൈസൺ പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയാകും

