കയ്‌പമംഗലത്ത് ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കയ്പമംഗലംസ്വദേശി ആൻ്റോ ഫ്രാൻസീസാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം. പനമ്പിക്കുന്ന് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലാണ് അപകടമുണ്ടായത്. കരിങ്കല്ല് ലോഡുമായി വന്ന ലോറി വലതു വശത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ ലോറിയിൽ നിന്നും ഉടനടി നാട്ടുകാർ ചേർന്ന് ഡ്രൈവറെ പുറത്തെടുക്കാൻ സാധിച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചയോടെ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. റോഡരികിലെ മതിലും ഭിത്തിയും തകർന്നിട്ടുണ്ട്
