കയ്‌പമംഗലം കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു തൊഴിലാളികളെ രക്ഷപ്പെടുത്തി.
വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ നൂർദീൻ, ഉണ്ണികൃഷ്‌ണൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റ് വെള്ളക്കാർ ചേർന്ന് രക്ഷപ്പെടുത്തി. ചാമക്കാല കടപ്പുറത്ത് നിന്നും 5 കിലോമീറ്റർ പടിഞ്ഞാറായാണ് അപകടം. വലയിടുന്നതിനിടെ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബോട്ട് വള്ളത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കയ്‌പമംഗലത്തെ കൈതവളപ്പിൽ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിൽ നിന്നും ഒരു തൊഴിലാളിയെ കരയിലെത്തിച്ചിട്ടുണ്ട്. മറ്റുള്ളവരെയും വള്ളത്തെയും കരയിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. വള്ളം പൂർണമായും തകർന്നിട്ടുണ്ട്
മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു തൊഴിലാളികളെ രക്ഷപ്പെടുത്തി.
