കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം കാളമുറി സ്വദേശി പോത്താംപറമ്പിൽ വീട്ടിൽ മനു(34) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി(28) വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായിട്ടുള്ളത്. ഇവരെ സ്റ്റേഷനുകളിൽ വിളിച്ച് വരുത്തി ഉത്തരവ് നടപ്പാക്കി.
മനു മതിലകം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസിലും, ഒരു തട്ടിപ്പ് കേസിലും, 2 അടിപിടിക്കേസിലും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഈ വർഷം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 40 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 99 ഗുണ്ടകളെ കാപ്പ ചുമത്തി 59 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.
കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ കാപ്പ ചുമത്തി;
