മൊബൈൽ ഫോണിൽ വിളിച്ചയാൾക്ക്
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയ യുവാവിൻ്റെ നാൽപതിനായിരം രൂപ തട്ടിയെടുത്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശിയുടെ പണമാണ് നഷട്ടപ്പെട്ടത്. താങ്കളുടെ ക്രെഡിറ്റ് കാർഡ് വാലിഡിറ്റി കഴിയാറായിട്ടുണ്ടെന്നും ഇത് പുതുക്കാനായി വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ വിളി വന്നത്, ഇത് വിശ്വസിച്ച യുവാവ് എല്ലാ വിവരങ്ങളും കൈമാറി. തുടർന്ന് വാട്‌സ്ആപിലൂടെ അയച്ചു തരുന്ന പിഎം കിസാൻ യോജന എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും വിളിച്ചയാൾ നിർദേശം നൽകി. ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് പല തവണയായി ക്രെഡിറ്റ് കാർഡിലൂടെ 40000 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. ഇദ്ദേഹത്തിൻ്റെ വാട്സപ്പും ഹാക്ക് ചെയ്ത തട്ടിപ്പുകാരൻ ഇദ്ദേഹത്തിൻ്റെ നമ്പരിൽ നിന്നും പല ഗ്രൂപ്പുകളിലേക്കും പിഎം കിസാൻ യോജന എന്ന വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം നൽകിയതായും കണ്ടതിയിട്ടുണ്ട്. പണം നഷ്ട്ടപ്പെട്ട യുവാവ് സൈബർ പോലീസിലും ലോക്കൽ പോലീസിലും പരാതി നൽകിയിട്ടുണ്ട്. പി.എം. കിസാൻ യോജന എന്ന പേരിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം ലഭിച്ചവർ ജാഗ്രത പാലിക്കണം.
മൊബൈലിലൂടെ തട്ടിപ്പ്, ₹ 40,000 നഷ്ടപ്പെട്ടു
