കയ്‌പമംഗലം: എരുമ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കയ്‌പമംഗലം കൂരിക്കുഴിയിലാണ് വിരണ്ടോടിയ എരുമ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊപ്രക്കളം ഭാഗത്ത് നിന്നും ഓടിവന്നതാണെന്നു പറയുന്നു. സലഫിനഗർ, കൂരിക്കുഴി, പതിനെട്ട്മുറി, പഞ്ഞംപള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് എരുമ വിരണ്ടോടിയത്. കൂരിക്കുഴി ഭാഗത്ത് വെച്ച് എരുമ ഒരാളെ ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നുണ്ട്.
എരുമ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി.
