കൈപമംഗലം: 20.08.2025 തീയതി, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ, ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൈപമംഗലം ഫിഷർമാൻസ് സ്കൂൾ ദേശത്ത് കാരയിൽ വീട്ടിൽ താമസിക്കുന്ന സുമൻ (47 വയസ്സ്) എന്നയാളുടെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ, വിവിധ വ്യക്തികൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ ഇയാളുടെ വീട്ടിൽ സൂക്ഷിച്ച നിലയിൽ കണ്ടെടുത്തു. തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് ചെയ്ത് കേരള മണി ലെന്റേഴ്സ് ആക്ട് പ്രകാരം കേസെടുത്തു. നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ആർ, സബ് ഇൻസ്പെക്ടർ അഭിലാഷ് ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, പ്രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അമിത പലിശയ്ക്ക് പണം കടം നൽകിയ കേസിലെ പ്രതി റിമാന്റിൽ
