Kaipamangalam Thrissur

കൂരിക്കുഴിയിൽ കത്തിക്കുത്ത് രണ്ട് പേർ ആശുപത്രിയിൽ

കയ്പമംഗലം കൂരിക്കുഴിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി, രണ്ട് പേർക്ക് കുത്തേറ്റു. കൂരിക്കുഴി പതിനെട്ട്മുറി സ്വദേശികളായ പുതിയയവീട്ടിൽ ബിലാൽ (29), വലിയകത്ത് സിംസാം (32) എന്നിവർക്കാണ് കുത്തേറ്റത് സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. യുവാക്കൾ തമ്മിൽ നേരത്തെ ഉണ്ടായിരുന്ന തർക്കം പറഞ്ഞു തീർക്കുന്നതിനിടെയാണ് കത്തിക്കുത്ത് ഉണ്ടായതെന്ന് പറയുന്നു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!