കൈപമംഗലം : 31.08.2025 വൈകുന്നേരം 06:30 മണിയോടെ പൂക്കോട്ട്പല്ല അമ്പലം ഭാഗത്ത് ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിൽ മദ്യ ലഹരിയിൽ കയറിച്ചെന്നു ഗണേശ വിഗ്രഹത്തിൽ കേടുപാടുകൾ വരുത്തിയ സംഭവത്തിൽ കൈപമംഗലം എടത്തിരുത്തി വില്ലേജിൽ പൈനൂർ ദേശത്ത്, ഞാറ്റുവെട്ടി വീട്ടിൽ മനോജ് 48 വയസ്സ്, എന്നയാളെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആർ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ്, എ എസ് ഐ സുധീഷ് ബാബു , സിവിൽ പോലീസ് ഓഫീസർ ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മദ്യലഹരിയിൽ ഗണേശോത്സവ ഘോഷയാത്രക്കിടെ ഗണേശ വിഗ്രഹത്തിന് കേടുപാടുകൾ വരുത്തിയ പ്രതി റിമാന്റിൽ
