കയ്പമംഗലം : പ്രതി 05-09-2025 തീയതി വൈകീട്ട് 04.30 മണിക്ക് എടത്തുരുത്തി മുനയം ദ്വീപിൽ വെച്ച് സുഹൃത്തുക്കളായ കാട്ടൂർ മുനയം സ്വദേശി കോലോത്തുംകാട്ടിൽ ബാലു (28), എടത്തുരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ വീട്ടിൽ പ്രണവ് (34) എന്നിവർ ഒരുമിച്ചിരിക്കുന്ന മദ്യപിക്കുന്ന സമയം ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ പ്രണവ് ബാലുവിനെ ഇവിടെ ഞാൻ മാത്രം ഗുണ്ടയായി മതി എന്ന് പറഞ്ഞ് മുളവടി കൊണ്ടും കാലു കൊണ്ടും ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച സംഭവത്തിന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ ബാലും ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ബാലുവിന് മുളവടി കൊണ്ട് അടി കിട്ടിയതിൽ ചെവിയിലും, തലയിലും നെറ്റിയിലും, കാല് കൊണ്ട് ചവിട്ടിയതിൽ വയറിനും പരിക്ക് പറ്റിയിട്ടുണ്ട്. തലയിൽ 8 സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ബാലു പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ളയാളും കാട്ടൂർ, അന്തിക്കാട്, വലപ്പാട്, ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധികളിലെ അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യുക എന്നിങ്ങനെയുള്ള കേസുകളിലും അടക്കം ആകെ 8ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ഈ കേസിലെ പ്രതിയായ എടത്തുരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ വീട്ടിൽ പ്രണവ് (34) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രണവ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ളയാളും കാട്ടൂർ, കയ്പമംഗലം, അന്തിക്കാട്, ഇരിങ്ങാലക്കുട, ആളൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് വധശ്രമക്കേസുകളിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കുക, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യുക എന്നിങ്ങനെയുള്ള കേസുകളിലും അടക്കം ആകെ 27 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു.ആർ, എസ് ഐ മാരായ അഭിലാഷ്.ടി, പ്രദീപ്, നൗഷാദ്, ജി.എസ്.സി.പി.ഒ സുനിൽകുമാർ, സി.പി.ഒ മാരായ ബിജു, മുഹമ്മദ് ഫറൂഖ്, സുർജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
27ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി പ്രണവ് റിമാന്റിലേക്ക്
