ബൈക്ക് കാറിലിടിച്ച ശേഷം റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് ടോറസ് ലോറി കയറിയായിരുന്നു അപകടം. കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുൽ ( 27 ) ആണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെ കയ്പമംഗലം പനമ്പിക്കുന്ന് പഴയ പോസ്റ്റ് ഓഫീസിനടുത്തായിരുന്നു അപകടം. മൃതദേഹം ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക്
ആശുപത്രിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടം. ബൈക്ക് യാത്രികന് ദാരുണാന്ത്യം.

