Kaipamangalam Thrissur

KSEB ലൈനിൽ നിന്നും കാക്കയ്ക്ക് ഷോക്കേറ്റപ്പോൾ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

കെഎസ്ഇബി ലൈനിൽ നിന്നും കാക്കയ്ക്ക് ഷോക്കേറ്റപ്പോൾ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. കയ്പമഗലം പള്ളിനട വടക്ക് ഭാഗം ചിറക്കൽപള്ളിക്കടുത്ത് ഇന്ന് രാവിലെയാണ് സംഭവം, 33 കെ.വിൽ ലൈനിൽ നിന്നാണ് കാക്ക ഷോക്കേറ്റ് ചത്തുവീണത്. തൊട്ടടുത്തുള്ള കണ്ടേങ്ങാട്ടിൽ സാജന്റെ വീട്ടിലെ ഉപകരണങ്ങളാണ് ഈ സമയത്ത് കത്തിനശിച്ചത്. വന് ശബ്ദത്തോടെ എല്ലാ ഉപകരങ്ങളും പൊട്ടിത്തെറിച്ചതായി വീട്ടുകാർ പറഞ്ഞു. മീറ്റർ ബോർഡ് മുതൽ മുഴുവൻ വയറിങ്ങും, ഫാൻ, ടിവി. ബൾബുകൾ, സ്വിച്ചുബോർഡുകൾ എല്ലാ കത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാനരീതിയിൽ ഇവിടെ നാശനഷ്ടം സംഭവിച്ചിരുന്നു. കാക്കയ്ക്ക് ഷോക്കേറ്റപ്പോൾ അമിത വൈദ്യുതിപ്രവാഹമുണ്ടായാതാണെന്ന് സംശയിക്കുന്നു

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!