കയ്പമംഗലം: കൂരിക്കുഴിയിൽ വീടിന് നേരെ ആക്രമണം. കൂരിക്കുഴി ഫാറൂഖ് റോഡിൽ കുന്നുങ്ങൽ അബ്ദുൽ മുത്തലിബിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി പത്തേക്കാലോടെ ആക്രമണമുണ്ടായത്. വീടിന്റെ ഗേറ്റ് തള്ളിത്തുറന്നെത്തിയ ഒരാൾ വടികൊണ്ട് വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. മൂന്ന് ജനലുകൾ തകർന്നിട്ടുണ്ട്. മുത്തലിബിന്റെ വാഹനം റോഡിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി പത്ത് മണിയോടെ ഒരാളുമായി വാക്ക് തർക്കമുണ്ടായിരുന്നു, ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കയ്പമംഗലം കൂരിക്കുഴിയിൽ വീടിന് നേരെ ആക്രമണം.

