കയ്പമംഗലം: ദേശീയപാതയിൽ കാളമുറിയിൽ വാഹനാപകടത്തിൽ
3 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലിടിച്ചാണ് അപകടം. തെലുങ്കാനയിൽ നിന്നുള്ള അയ്യപ്പഭക്തരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ബൈക്കിലിടിച്ച ശേഷം സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ബൈക്ക് യാത്രക്കാരായ കയ്പമംഗലം കുരിക്കുഴി പുതിയവീട്ടിൽ മുഹമ്മദ് സലീം, ഭാര്യ സീനത്ത്, വലപ്പാട് സ്വദേശി മുഹമ്മദ് സാബിത്ത് എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു
ദേശീയപാതയിൽ കാളമുറിയിൽ വാഹനാപകടത്തിൽ
3 പേർക്ക് പരിക്ക്.

