കയ്പമംഗലം :തീരത്തോടുചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ 3 ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം
കൈപ്പമംഗലം കൂരിക്കുഴി പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരവലി നടത്തിയ പള്ളിപ്പുറം സ്വദേശി ഓസ്ബർട്ട്, എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂൻ മേരി, കല്ലേറ്റുംകര സ്വദേശി സുധീർ എന്നയാളുടെ ഉടമസ്ഥയിലുള്ള സഡക്കത്തുള്ള,പാളയംപറമ്പ് സ്വദ്ദേശി ആനന്ദ് ജോസഫ് എന്നയാളുടെ ഉടമസ്ഥയിലുള്ള കുളദേശൂ എന്നീ 3 ബോട്ടുകളാണ് പിടിച്ചെടുത്തത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഹാർബറിൽ പരസ്യ ലേലം ചെയ്ത് ലഭിച്ച 71, 100രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും മൂന്ന് ബോട്ടിനും 200000+120000+90000=4,10000/- രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി ഗ്രേസ്സി, അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സുമിത, മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, റെസ്ക്യൂ ഗാർഡുമാരായ റഫീക്ക്, കൃഷ്ണപ്രസാദ് ,ശ്രേയസ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
അനധികൃത മീൻപിടിത്തം നടത്തിയ മൂന്ന് ബോട്ടുകൾ പിടിയിൽ

