Kaipamangalam Thrissur

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

കയ്പമംഗലം : 17.02.2026-ന് രാത്രി ഒമ്പത് മണിയോടെ പെരിഞ്ഞനം വില്ലേജ് മഹളാർ പള്ളിക്ക് സമീപം താമസിക്കുന്ന കയ്പമംഗലം മൂന്ന്പീടിക സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ  അനീസ് (23) എന്നയാളെ സാമ്പത്തിക തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്താൽ  പ്രതികൾ അനീസിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച കയ്പമംഗലം മാണ്ടിക്കുളം സ്വദേശി കറപ്പംവീട്ടിൽ കൃഷ്ണതേജസ് (22) എന്നയാളെയുടെ തുടയിൽ ഇരുമ്പ് കമ്പി കൊണ്ട് മൂന്ന് തവണ അടിച്ച് പരിക്കേൽപ്പിക്കുകയും, അവിടെ നിന്നും മാറിയില്ലെങ്കിൽ അനീസിനോടൊപ്പം ഇയാളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരക്കൽ വീട്ടിൽ ഷമീർ (40), മുരിങ്ങത്ത് വീട്ടിൽ സുധിൻ (29)  എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തൈാൽ  അനീസിന്റെ വീടിന്റെ പുറകുവശത്ത് അതിക്രമിച്ചു കയറിയ പ്രതികൾ, ഇരുമ്പ് കമ്പിയും മരവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി ഇരുമ്പ് കമ്പി കൊണ്ട് അനീസിന്റെ തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിച്ചു. ആക്രമണത്തിൽ അനീസിന്റെ തലയിൽ ആഴത്തിൽ മുറിവേൽക്കുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തു. കൂടാതെ ഇടതുകൈപ്പത്തിയിലെ എല്ല് പൊട്ടുന്നതുൾപ്പെടെയുള്ള ഗുരുതര പരിക്കുകളും അനീസിനുണ്ട്.

പെരിഞ്ഞനം വില്ലേജ് ബീച്ച് റോഡ് പുഴങ്കരയില്ലത്ത് വീട്ടിൽ അൻസാരിയുടെ മകൻ അനീസിനെ (26) കഴിഞ്ഞ 17.02.2026-ന് രാത്രി 11.30 മണിയോടെയാണ് പരിക്കുകളോടെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് വിവരം ആശുപത്രി അധികൃതർ ഉടൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും എസ്.ഐ മനു ചെറിയാൻ ആശുപത്രിയിലെത്തി കഞ്ചാവ് സീഷർ മഹസർ പ്രകാരം ബന്തവസിലെടുത്ത് അനീസിനെ പ്രതിയാക്കി എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഈ കേസ്സിൽ കൊടുങ്ങല്ലൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

ഷെമീർ വലപ്പാട്, ഇരിങ്ങാലക്കുട, ചേർപ്പ്, മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട്  കൊലപാതകശ്രമക്കേസിലും, എം ഡി എം എ വിൽപ്പനക്കായി സൂക്ഷിച്ച രണ്ട് കേസുകളിലും, കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച മൂന്ന് കേസുകളിലും, മൂന്ന് അടിപടിക്കേസുകളിലും അടക്കം പത്ത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

സുധിൻ കൊടകര, ഇരിങ്ങാലക്കുട, ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കൊലപാതകശ്രമക്കേസിലും, സ്ത്രിയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസ്സിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ്, ജി എ എസ് ഐ മാരായ വിപിൻ, രാജേഷ്, സി പി ഒ മാരായ ഡെൻസ് മോൻ, ദിനേഷ്, കിരൺ, ജ്യോതിഷ്, സുനിൽകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!