കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ കടലാമയുടെ ജഡം കരക്കടിഞ്ഞു. രാവിലെ മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് കമ്പനിക്കടവിന് ഇരുന്നൂറ് മീറ്ററോളം വടക്ക് ഭാഗത്ത് ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബോട്ടിന്റെയൊ മറ്റോ യന്ത്രഭാഗങ്ങൾ തട്ടി പരുക്കേറ്റ കടലാമ ചത്ത ശേഷം കരക്കടിഞ്ഞതാകാം എന്ന് കരുതുന്നു. കടപ്പുറത്ത് കാക്കകൾ കൊത്തി വലിക്കുന്ന നിലയിലാണ് ജഡം കണ്ടെത്തിയത്
കമ്പനിക്കടവ് ബീച്ചിൽ കടലാമയുടെ ജഡം കരക്കടിഞ്ഞു
