കയ്പമംഗലത്ത് ഒന്നര വയസ്സുകാരൻ്റെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. മൂന്നുപീടിക അറവുശാല കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന യൂസ്ഡ് ബൈക്ക് ഷോറൂം ഉടമ വടക്കേത്തലയ്ക്കൽ ഷാനിൻ്റെ ഒന്നര വയസ്സുള്ള മകൻ്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരൻ കുറുമ്പിലാവ് സ്വദേശി കോലിയാൻ

വീട്ടിൽ വിപിൻ (22) ആണ് പിടിയിലായത്. ഷാൻ നൽകിയ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് വിപിൻ പിടിയിലായത്. നഷ്ടപ്പെട്ട സ്വർണ്ണമാല, വിപിൻ്റെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ ബിജു, എസ്ഐ അഭിലാഷ്, വിൻസെൻ്റ്, ഹരിഹരൻ, അൻവറുദ്ധീൻ തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്