ആയിരത്തിലധികം കലാകാരികൾ ചിട്ടയോടെ ചുവടുവെച്ചതോടെ കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിന് ആരവമുയർന്നു. ശ്രീനാരായണപുരം പഞ്ചായത്തിലെയും അസ്മാബി കോളേജിലെയും ആയിരത്തിലധികം കലാകാരികളാണ് ചൊവ്വാഴ്ച വൈകീട്ട് പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടന്ന മെഗാ തിരുവാതിരയിൽ അണിനിരന്നത്. ഡിസംബർ ആറിന്എം.ഇ.എസ്. അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണാർഥം നടന്ന മെഗാ തിരുവാതിരയിൽ കോളേജിലെ 600-ലധികം വിദ്യാർഥിനികളും പഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, തീരമൈത്രി പ്രവർത്തകർ തുടങ്ങിയവരും അണിനിരന്നു. ഇ.ടി. ടൈസൺ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ദീപം തെളിയിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ മുഖ്യതിഥിയായും,സീരിയൽ ആർട്ടിസ്റ്റ് ഇഷാനി വിശിഷ്ടാതിഥിയായും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ കെ പി രാജൻ, നിഷ അജിതൻ,സീനത്ത് ബഷീർ,വിനീത മോഹൻദാസ്, ടി കെ ചന്ദ്രബാബു,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ എസ് ജയ,സുഗത ശശിധരൻ,ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി രഹന പി ആനന്ദ്, എം.ഇ.എസ് അസ്മാബി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് ആസ്പിൻ അഷ്റഫ്, സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് നവാസ്, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എ ബിജു, വൈസ് പ്രിൻസിപ്പാൾ ഡോറീന മുഹമ്മദ്, ഡോ സനന്ദ് സദാനന്ദ്, ഡോ കെ പി സുമേദൻ,വൈസ് പ്രസിഡൻ്റ് സജിത പ്രദീപ്,കെ എ അയ്യൂബ്, പി എ നൗഷാദ്,സി സി ജയ,മിനി ഷാജി, ശോഭന ശാർങധരൻ, കെ ആർ രാജേഷ്,നിയോജകമണ്ഡലം ജനറൽ കൺവീനർ എം എം ജോവിൻ,കോളേജ് യൂണിയൻ ചെയർമാൻ പി എസ് ലയ,സി ഡി എസ് ചെയർപേഴ്സൺ ആമിന,മെഗാ തിരുവാതിര കോഡിനേറ്റർ ഡോക്ടർ ധന്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിന് ആരവമുയർന്നു.
