വടക്കാഞ്ചേരിയില്‍ ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കെത്തിയ ടി.ടി.ഇ.ക്ക് നേരെ അക്രമം. ടിടിഇയെ തള്ളിയിട്ട യാത്രക്കാരന്‍ സുഹൃത്തുമായി ഇറങ്ങിയോടി. ബെംഗളൂരു കന്യാകുമാരി എക്‌സപ്രസില്‍ ഇന്നുച്ചയോടെയാണ് സംഭവം. ടിക്കറ്റ് എക്‌സാമിനര്‍ മനോജ് കെ.വര്‍മ്മക്ക് നേരെയാണ് അക്രമമുണ്ടായത്. ലോക്കല്‍ ടിക്കറ്റുമായി റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതോടോയാണ് യാത്രകകാരന്‍ അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എറണാകുളത്ത് ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്തിട്ടുണ്ട്
തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം
