തീരത്തോട് ചേർന്ന് അനധികൃത മത്സ്യ ബന്ധനം നടത്തിയ മത്സ്യ ബന്ധന വള്ളങ്ങൾ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് അധികൃതര്‍ പിടിച്ചെടുത്തു .അഴീക്കോട് ലൈറ്റ് ഹൗസിനു വടക്ക്-പടിഞ്ഞാറു ഭാഗത്ത് തീരക്കടലിൽ നിന്നും രണ്ടു വള്ളങ്ങൾ ഒന്നിച്ചു നിരോധിത പോത്തൻ വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തി വന്നിരുന്ന അഴീക്കോട് സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള കൃപാസാഗരം-1, അഴീക്കോട് സ്വദേശി അലിയുടെ കൃപാസാഗരം-2 എന്നീ രണ്ട് വള്ളങ്ങളാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടറൂടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തുത്. തീരത്തോട് ചേർന്നുള്ള പെയർ ട്രോളിങ്ങ് മത്സ്യസമ്പത്ത് കുറയാനിടയാക്കും. തീരെ ചെറിയ മീൻ കുഞ്ഞുങ്ങൾ വരെ വലയിൽ കുരുങ്ങുകയും മത്സ്യ സമ്പത്ത് നശിക്കുകയും കടലിന്റെ ആവാസവ്യവസ്ഥ തന്നെ തകരുകയും ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളിയ്ക്ക് മത്സ്യലഭ്യത കുറയുകയും ചെയ്യും . ഈ കാര്യങ്ങൾ കണക്കിലെടുത്ത്
നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനവും പെയർ ട്രോളിങ്ങും കരവലിയും സംസ്ഥാന സർക്കാർ നിയമം മൂലം നിരോധിച്ച മത്സ്യ ബന്ധന രീതികളാണ്.
പിടിച്ചെടുത്ത വള്ളങ്ങൾക്ക് എതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 പ്രകാരം കേസെടുത്ത് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
പരിശോധനക്കു ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ എം എഫ്പോ ൾ , മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ ഇ ആർ ഷിനിൽകുമാർ ,വി എൻ പ്രശാന്ത് കുമാർ , വി എം ഷൈബു എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്ക്യൂ ഗാർഡ്മാരായ ഫസൽ, പ്രസാദ്, സീറെസ്ക്യൂ സ്‌ക്വാഡ് റഫീഖ്, സ്രാങ്ക് ദേവസ്സി, എൻജിൻ ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ പകലും രാത്രിയും പരിശോധനങ്ങൾ ശക്തമായി തുടരുമെന്നും ക്രിസ്മസ്സ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി കടൽ വഴി ലഹരി വസ്തുക്കൾ കടത്തുന്നത് തടയുന്നതിനായി എക്സൈസ് ഡിപ്പാർട്ട്മെൻറുമായി യോജിച്ച് കടൽ പട്രോളിങ്ങും ഉണ്ടാകുമെന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധ കുമാരി അറിയിച്ചു.
തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു
