കൊടുങ്ങല്ലൂർ അഴീക്കോട് കടലിൽ കണ്ടെത്തിയ മൃതദേഹം മലപ്പുറം താനൂരിൽ നിന്നും കാണാതായ യുവാവിൻ്റെതാണെണ് തിരിച്ചറിഞ്ഞു. താനൂർ എടക്കടപ്പുറം സ്വദേശി കമ്മക്കാൻ്റെപുരക്കൽ വീട്ടിൽ ഷാജഹാൻ്റെ മകൻ ജുറൈജ് (19) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് ജുറൈജിനെ കാണാതായത്, കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴിക്കിൽപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് താനൂർ പോലീസ് കേസെടുത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ പത്തരയോടെയാണ് മൃദദേഹം അഴീക്കോട് കടലിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോസ്റ്റത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
കടലിൽ കണ്ടെത്തിയ മൃതദേഹം താനൂർ സ്വദേശിയുടേത്
