ചെന്ത്രാപ്പിന്നിയിൽ കല്യാണ വീട്ടിലെത്തിയ പതിനഞ്ചുകാരന്റെ കയ്യിൽ നിന്നും ക്യാമറ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ അനു എന്ന സൂരജ് (38) നെയാണ് കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്ത്രാപ്പിന്നി ശ്രീമുരുകൻ തിയ്യറ്ററിന് കിഴക്ക് വശത്തെ വീട്ടിൽ കല്യാണത്തിനെത്തിയ കയ്പമംഗലം പള്ളിത്താനം സ്വദേശി മുഹമ്മദ് അസ്‌ലമിന്റെ ക്യാമറയാണ് തട്ടിയെടുത്തത്. റോഡിൽ വെച്ച് സുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്നതി നിടെ സ്കൂട്ടറിലെത്തിയ അനു ക്യാമറ പിടിച്ച് പറിച്ച് കടന്നു കളയുകയായിരുന്നു. 80000 രൂപ വില വരുന്ന ക്യാമറയാണ് തട്ടിയെടുത്തത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ക്യാമറ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
