Mala Thrissur

മാളയിലെ ബസിൽ വെച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച കേസ്സിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

മാള :  12.03.2026 തീയ്യതി 08.15 മണിയോടെ പറമ്പിറോഡ് എന്ന സ്ഥലത്തുവെച്ച് മരിയ മോട്ടോഴ്സ് എന്ന ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന തുമ്പൂർ സ്വദേശിനി കല്ലിക്കര വീട്ടിൽ ലതിക (62) എന്നവർ ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇവരുടെ ബാഗിലുണ്ടായിരുന്ന 10000/- രൂപ മോഷണം ചെയ്ത് കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിനാണ് തമിഴ്നാട് മധുരൈ ശിവകാശി റെയിൽവേ ഉന്നതി സ്വദേശിനികളും സഹോദരികളുമായ സീന (28), മഞ്ജു (30) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.മാള പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ബെന്നി, ഷാലി, എ എസ് ഐ ഷാജിത, സി പി ഒ അഖിലേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!