മാള: ടാക്സി സ്റ്റാൻഡിൽ ടാക്സി ഡ്രൈവറെ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
2026 മാർച്ച് 08-ാം തീയതി വൈകിട്ട് 06.00 മണിയോടെ മാള കെ.കെ ജ്വല്ലറിയുടെ മുന്നിലുള്ള ടാക്സി സ്റ്റാൻഡിൽ വെച്ചാണ് സംഭവം. മാള വടമ നെയ്തക്കുടി ദേശത്ത് ആലിങ്ങൽ വീട്ടിൽ ബാലൻ (65) എന്നയാളുടെ ടാക്സി കാറിന്റെ ബോണറ്റിൽ പ്രതി ചവിട്ടി നിൽക്കുന്നത് കണ്ടപ്പോൾ വണ്ടിയിൽ ചവിട്ടരുതെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ പ്രതി ബാലനെ തടഞ്ഞു നിർത്തി മർദിക്കുകയും തള്ളിയിടുകയും തുടർന്ന് നിലത്ത് വീണ ബാലന്റെ തലയുടെ പിൻഭാഗം പിടിച്ച് കോൺക്രീറ്റ് തറയിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ, നാദിയ ജില്ല, , മനേഷ്ഗനി പി.ഒ., തിയോർഖാലി വില്ലേജ് സ്വദേശിയായ അഡോർ (42) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബെന്നി കെ.ടി, ജി.എസ്.ഐ വിനോദ് എം.എസ്, സിവിൽ പോലീസ് ഓഫീസർ ഹരികൃഷ്ണ, ഹോം ഗാർഡ് വിനോദ് പി.ടി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മാള ടാക്സി സ്റ്റാൻഡിൽ ടാക്സി ഡ്രൈവറെ ക്രൂരമായി മർദിച്ച പ്രതി അറസ്റ്റിൽ

