മാള: കെഎസ് ആർടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. മാളകുളത്തിന് സമീപം ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം. മാളയിൽ നിന്നും കൊടകരയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടിസി ബസും ചാലക്കുടിയിൽ നിന്നും പുത്തൻവേലിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ ആണ് ഇടിച്ചത്. അപകടത്തിൽ ബസിന്റെയും കാറിന്റെയും മുൻ ഭാഗം ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് അൽപ്പ സമയം ഗതാഗതം തടസ്സപ്പെട്ടു. മാള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കെഎസ് ആർടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം. ആർക്കും പരിക്കില്ല
