മാള വലിയപറമ്പിൽ ജ്വല്ലറി വർക്സ് സ്ഥാപനം കുത്തിത്തുറന്ന് സ്വർണ്ണവും വെള്ളിയും കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി
വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശിയായ അതിഥി തൊഴിലാളി ബിജു ശങ്കർ(26)
യെ മാള അന്നമനടയിലെ താമസസ്ഥലത്ത് നിന്നാണ് പിടികൂടിയത്
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഒക്ടോബർ 22ന് പുലർച്ചെ 02.00 മണിയോടെ ആലത്തൂർ പഷ്ണത്ത് വീട്ടിൽ രവീന്ദ്രൻ 67 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മാള വലിയപറമ്പിലുള്ള നവരത്നം ജ്വല്ലറി വർക്സ് എന്ന സ്ഥാപനത്തിന്റെ ലോക്ക്പൊളിച്ചു അകത്ത് കയറി ഷോക്കേയ്‌സിൽ സൂക്ഷിച്ചിരുന്ന 1,58000/- രൂപ വില വരുന്ന പതിമൂന്ന് ഗ്രാം സ്വർണ്ണാഭരണവും, മേശയിൽ സൂക്ഷിച്ചിരുന്ന 21,000 രൂപ വിലവരുന്ന 100 ഗ്രാം വെള്ളിയാഭരണവുമാണ് മോഷ്‌ടിക്കപ്പെട്ടിരുന്നത്.
പ്രതിയെ തെളിവെടുപ്പിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പുലർച്ചെ സൈക്കിളിൽ ജ്വല്ലറിയിലേക്ക് എത്തിയ പ്രതി ജ്വല്ലറിയുടെ മുൻവശത്തേക്ക് തിരിച്ച് വച്ചിരിക്കുന്ന സി സി ടി വി ക്യാമറ ഫ്ലക്സ് ബോർഡ് വെച്ച് മറച്ച് വെച്ചതിന് ശേഷമാണ് മുൻവശത്തെ ലോക്ക് തകർത്ത് അകത്ത് കടന്ന് മോഷണം നടത്തിയത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് വിദഗ്ദ്ധർ, ഫിംഗർ പ്രിന്റ് എക്സ്പെർട്ട്, ഡോഗ് സ്ക്വാഡ്, സൈബർ വിദഗ്ദ്ധർ എന്നിവർ തെളിവുകൾ ശേഖരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തി അററസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി.എൽ. ഷാജു, മാള ഇൻസ്പെക്ടർ സജിൻ ശശി എസ്.ഐ. പി.എം.റഷീദ്, എ.എസ്.ഐ മാരായ രാജീവ് നമ്പീശൻ, നജീബ് ബാവ, ഇ.എസ്.ജീവൻ, സീനിയർ സി.പി.ഒ ടി.എസ്.ശ്യാം, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, ഇ.ബി.സിജോയ്, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മാള ജ്വല്ലറി മോഷ്ടാവിനെ പിടികൂടി.

