ആളൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. മാളയിൽ നിന്നും തൃശൂരിലേക്ക് പോയിരുന്ന കെ.എസ്.ആർ.ടി സിയുടെ ഫാസ്റ്റ് പാസജർ ബസിനാണ് തീ പിടിച്ചത്. രാവിലെ ഏട്ടരയോടെ ആളൂർ കിണർ സ്റ്റോ പിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ബസിന്റെ എജിന്റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. ഉടനെ ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.ഈ സമയം ബസിന്റെ ഹെഡ്രോളിക്ക് ഡോർ തുറക്കാതിരുന്നതും യാത്രക്കാർക്ക് പരിഭ്രാന്തിക്കിടയാക്കി. മാളയിൽ നിന്നും അഗ്നി രക്ഷാ സേനയും, ആളൂർ പോലീസും സ്ഥലത്തെത്തി.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.
