മാള: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വടമ സ്വദേശി അറസ്റ്റിൽ. വടമ പാമ്പുമേക്കാട് കുന്നത്ത്നാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ. (22) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിൽ തിയ്യതി കേസെടുത്ത് അന്വേഷിച്ച് വരവെ പെൺകുട്ടി വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കാണപ്പെടുകയായിരുന്നു. തുടർന്ന് ചിക്ത്സക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെൺകുട്ടി പീഡിപ്പക്കപ്പെട്ടതായി പറഞ്ഞത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വടമയിൽ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് നിയമാനുസരണം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ് ഐ മാരായ സജിൽ, ബാബു, എ എസ് ഐ സ്വപ്ന സി.പി.ഒ മാരായ ഗോപേഷ്, ഷമീർ, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാളയിലെ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
