മതിലകത്ത് കനോലി കനാലിൽ നടത്തുന്ന കൂട് മത്സ്യകൃഷിയിൽ നിന്നും 3 ലക്ഷം രൂപയുടെ മത്സ്യം മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. എസ്എൻ പുരം ശാന്തിപുരം സ്കൂളിന് സമീപത്ത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ മോനുട്ടൻ എന്നു വിളിക്കുന്ന നിവേദ് (18) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ശാന്തിപുരം ദേശത്ത്, ചരുവിൽ വീട്ടിൽ, വിഷ്ണുവും സുഹൃത്തും ചേർന്ന് ശാന്തിപുരത്ത് കനോലി കനാലിൽ നടത്തിയുരുന്ന മത്സ്യ കൃഷി കൂടുകളിൽ നിന്നും മൂന്ന് ലക്ഷം രൂപ വില വരുന്ന മത്സ്യങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ അശ്വിൻ റോയ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ബോബി തങ്കച്ചൻ ഡ്രൈവർ cpo ബബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മൂന്ന് ലക്ഷം രൂപയുടെ മത്സ്യം മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ.
