മതിലകം : മതിലകം പോലീസ് സ്റ്റേഷനിലെ 2019 ലെ അടിപിടിക്കേസിൽ മുങ്ങി നടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള മതിലകം കൂളിമുട്ടം ഭജനമഠം സ്വദേശി രാമത്ത് വീട്ടിൽ ദിലീപ് 28 വയസ് എന്നയാളെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ദിലീപ് മതിലകം പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.എം.കെ, എസ്.ഐ. അശ്വൻ റോയ്, സി.പി.ഒ മാരായ സബീഷ്, ഷനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വാറണ്ടിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു, പ്രതി റിമാന്റിൽ
