മതിലകം : 17.07.25 തിയ്യതി രാത്രി 07.00 മണിക്ക് മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ പൊക്ളായ് ഡബിൾ പോസ്റ്റ് കള്ള് ഷാപ്പിൽ വെച്ച് കള്ള് കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന അഴീക്കോട് മേനോൻ ബസാർ സ്വദേശി ഒറവംതുരുത്തി വീട്ടിൽ ജിബീഷ് 38 വയസ്സ് എന്നയാൾ ഗ്ലാസ്സിൽ ഒഴിച്ചു വച്ചിരുന്ന കള്ള് പ്രതി എടുത്ത് കുടിച്ചത് ജിബീഷ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ജീബിഷിനെ ആക്രമിക്കുകയും ഷാപ്പിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ തടഞ്ഞ് നിർത്തി കരിങ്കല്ലു കൊണ്ട് ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതികളായ പടിഞ്ഞാറേ വെമ്പല്ലൂർ കോളനിപ്പടി സ്വദേശികളായ പുത്തൻകാട്ടിൽ വീട്ടിൽ വിഷ്ണു 30 വയസ്സ്, വാഴൂർ വീട്ടിൽ അരുൺ 29 വയസ്സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
സംഭവത്തിൽ മുൻ നിരയിലെ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും ഇടത് കണ്ണിന് താഴെയും വയറിലും മുറിപരിക്കുകൾ പറ്റുകയും ചെയ്ത ജിബിൻ കൊടുങ്ങല്ലൂർ ഹെഡ് ക്വാട്ടർ ആശുപത്രിയിൽ ചികിത്സ തേടി.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.എം.കെ, എസ് ഐ പ്രദീപ്, എ.എസ്.ഐ പ്രജീഷ്, ജി.എസ്.സി.പി.ഒ മാരായ പ്രബിൻ ജമാലുദിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കള്ള് ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ആക്രമണം പ്രതികൾ റിമാന്റിലേക്ക്
