എസ്.എൻ. പുരം പള്ളിനടയിൽ വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു. പള്ളിനട ഇരുപത്തിയഞ്ചാം കല്ലിനു പടിഞ്ഞാറ് എകെജി റോഡ് ഭാഗത്ത് ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പനങ്ങാട് സ്വദേശി കരിപ്പാടത്ത് അരവിന്ദാക്ഷൻ്റെ ഭാര്യ ജയ എന്ന 64 വയസുകാരിക്കാണ് കുത്തേറ്റത്, തയ്യിൽ വിശ്വനാഥൻ എന്ന ആളുടെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പിന്നിലൂടെ വന്ന ആളാണ് അക്രമം നടത്തിയിട്ടുള്ളത്. അഞ്ചോളം കുത്തേറ്റിട്ടിട്ടുണ്ട് എന്നാണ് വിവരം. ഇതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ തൃശ്ശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവൻ്റെ സ്വർണ്ണമാലയാണ് അക്രമി പൊട്ടിച്ചെടുത്തിട്ടുള്ളത്. പള്ളിനട സാന്ത്വനം ആംബുലൻസ് പ്രവർത്തകർ ആണ് പരിക്കേറ്റ ജയയെ ആശുപത്രിയിൽ എത്തിച്ചത്. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു
